Skip to main content

നൂതന ആശയങ്ങളോടെ പദ്ധതികൾ നടപ്പാക്കും- അഡ്വ.കെ.കെ രത്നകുമാരി

ജില്ലയുടെ സമഗ്രമായ വികസനമാണ് ഭരണസമിതിയുടെ കാഴ്ചപ്പാടെന്നും നൂതന ആശയങ്ങൾ ഉൾപ്പെടുത്തികൊണ്ട് പദ്ധതികൾ നടപ്പിലാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റ ശേഷം അഡ്വ. കെ.കെ രത്നകുമാരി പറഞ്ഞു. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ, പ്രതിപക്ഷം ഇല്ല ഭരണപക്ഷം മാത്രമേയുള്ളൂ. എല്ലാവരും ചേർന്ന് തുടർന്ന് വരുന്ന പദ്ധതികളെ പൂർത്തീകരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതെന്നും രത്നകുമാരി
പറഞ്ഞു.
പുതിയ ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും നൽകുന്നതായി ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും ഒരുപോലെ കാണാനും ഒന്നിച്ചു കൊണ്ടുപോകുവാനും ആവശ്യമായ ഇടപെടലുകൾക്ക് നേതൃത്വം നൽകണം. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

date