ചാച്ചാജിയുടെ ഓർമ പുതുക്കി വർണാഭമായ ശിശുദിനറാലി
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. ജില്ല കേന്ദ്രീകരിച്ച് ആലപ്പുഴ ടൗണിൽ കുട്ടികളുടെ വർണ്ണാഭമായ ശിശുദിന റാലി സംഘടിപ്പിച്ചു.
ജില്ലാ പോലീസ് മേധാവി എം.പി.മോഹനചന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് ആശ സി. എബ്രഹാം റാലി ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് തുറന്ന ജീപ്പിൽ കുട്ടികളുടെ പ്രധാനമന്ത്രി നിവേദ്യ ലാൽ, പ്രസിഡൻ്റ് ആരോൺ എസ്. ജോൺ, എസ്. ചാരുലത, ഫൈഫാ
റാഷിദ് എന്നിവർ അഭിവാദ്യം സ്വീകരിച്ച് റാലി ജവഹർ ബാലഭവനിൽ സമാപിച്ചു.
തുടർന്ന് നടന്ന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി നിവേദ്യ ലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ആരോൺ എം. ജോൺ അധ്യക്ഷത വഹിച്ചു. എസ്. ചാരുലത ഫൈഫ റാഷിദ്, രാമൻ ആർ.നായർ, എന്നിവർ പ്രസംഗിച്ചു. എച്ച്. സലാം എം.എൽ.എ. ശിശുദിന സന്ദേശം നൽകി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിന കേക്ക് കുട്ടി നേതാക്കൾ ചേർന്ന് മുറിച്ചു. വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച വേഗ റാണി ശ്രേയ, ആൻമരിയ, അഭിനവ് ശ്രീറാം എന്നിവരെ ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ ആദരിച്ചു. സമ്മാനദാനം ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ നിർവ്വഹിച്ചു. റാലിക്ക് ശിശുക്ഷേമസമിതി ഭാരവാഹികളായ കെ.ഡി.ഉദയപ്പൻ, കെ.പി. പ്രതാപൻ, കെ. നാസർ, സി. ശ്രീലേഖ, നസീർ പുന്നക്കൽ ,ടി.എ. നവാസ്, ആർ. ഭാസ്ക്കരൻ എന്നിവർ നേതൃത്വം.
- Log in to post comments