ധർത്തി ആഭാ ജനജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ:സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (15) ന്
* കേന്ദ്രമന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ ഇടുക്കിയിൽ
ധർത്തി ആഭാ ജനജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 15 രാവിലെ 10.30 ന് ഇടുക്കി കുമളി മന്നാൻ നഗർ സാംസ്കാരിക നിലയത്തിൽ പ്രധാനമന്ത്രി ഓൺലൈനായി നിർവഹിക്കും. . ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പ് കേന്ദ്രസഹമന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ വിശിഷ്ടഅതിഥിയാകും. ഇടുക്കി എം പി ഡീൻ കുര്യാക്കോസ് , വാഴൂർ സോമൻ എം എൽ എ എന്നിവർ പങ്കെടുക്കും.
കേരളത്തിൽ വയനാട്, പാലക്കാട്, കാസർഗോഡ്, ഇടുക്കി എന്നീ ജില്ലകളാണ് പദ്ധതിയിലുൾപ്പെടുന്നത്. 89 പട്ടിക വർഗ ഗ്രാമങ്ങൾ കേരളത്തിൽ നിന്നും തെരഞ്ഞെടുത്തിട്ടുണ്ട് .അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം,വിദ്യാഭ്യാസം, ഉപജീവനമാർഗം എന്നിങ്ങനെ നാല് മേഖലകളിലായി പട്ടിക വർഗ ജനതയുടെ സമഗ്രവികസനമാണ് പദ്ധതിയുടെ ലക്ഷ്യം. സേവനങ്ങൾ നിലവിൽ നടപ്പിലായ സമ്പൂർണ്ണ പദ്ധതികൾക്ക് പിന്തുണാ സേവനങ്ങളും പദ്ധതികളിലെ വിടവുകൾ കണ്ടെത്തി പ്രശ്ന പരിഹാരം കാണലും ഉൾപ്പെടുന്നു. സർക്കാരിന്റെ സുപ്രധാന സേവനങ്ങൾ ഏറ്റവും വിദൂര ഗോത്രമേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുകയാണ്. സംയോജിത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കൽ, 17 കാര്യനിർവ്വഹണ മന്ത്രാലയങ്ങളുടെ ഒത്തുചേരൽ, 25 വ്യത്യസ്ത മേഖലകളിലുള്ള ഇടപെടലുകളിലൂടെയുള്ള ഗോത്ര ശാക്തീകരണം എന്നിവയാണ് ഈ പദ്ധതിയുടെ കാതൽ.
- Log in to post comments