തദ്ദേശ ഉപതിരഞ്ഞെടുപ്പ്:വോട്ടെടുപ്പ് ഡിസംബര്‍ 10-ന്
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവു വന്നിട്ടുള്ള വാര്‍ഡ് നിയോജക മണ്ഡലങ്ങളില്‍ ഡിസംബര്‍ 10 ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ 02- കഞ്ഞിക്കുഴി നിയോജകമണ്ഡലം, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 09- പന്നൂര് വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് . ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നവംബർ 14 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇടുക്കി-കഞ്ഞിക്കുഴി, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ മാതൃകാ പെരുമാറ്റചട്ടം ബാധകമാണ്. ഒക്ടോബർ 19-ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അന്തിമമായി പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടര്‍പട്ടികയാണ് ഉപതിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. നവംബര്‍ 15 (വെള്ളിയാഴ്ച) -ന് തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തുന്നതും അന്ന് മുതല്‍ നവംബര്‍ 22 (വെള്ളിയാഴ്ച) വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്നതുമാണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന 2024 നവംബര്‍ 23 (ശനിയാഴ്ച)-നും, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 25 (തിങ്കളാഴ്ച)-ഉം ആണ്. ഡിസംബര്‍ 10 (ചൊവ്വ) രാവിലെ 7 മണി മൂതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 11 (ബുധനാഴ്ച) രാവിലെ 10 മണിക്ക് വോട്ടെണ്ണുന്നതും അന്ന് തന്നെ ഫലം പ്രഖ്യാപിക്കുന്നതുമാണ്. ഗ്രാമ പഞ്ചായത്ത് നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കുന്നതിന് രണ്ടായിരം രൂപയും, ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കുന്നതിന് നാലായിരം രൂപയും ആണ് സ്ഥാനാര്‍ത്ഥികള്‍ നിക്ഷേപത്തുകയായി കെട്ടിവെക്കേണ്ടത്. എന്നാല്‍ പട്ടികജാതിയിലോ പട്ടികവര്‍ഗ്ഗത്തിലോപെട്ട സ്ഥാനാര്‍ത്ഥികളുടെ സംഗതിയില്‍ കെട്ടിവെക്കേണ്ട തുക അങ്ങനെയുള്ള നിയോജകമണ്ഡലത്തിലേയ്ക്ക് നിശ്ചയിച്ചിട്ടുള്ള തുകയുടെ അന്‍പത് ശതമാനം ആയിരിക്കുന്നതാണ്.
സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധി ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലത്തില്‍ 75,000//- രൂപയും (എഴുപത്തയ്യായിരം) ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളില്‍ 25,000//-(ഇരുപത്തയ്യായിരം രൂപയുമാണ്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു.
- Log in to post comments