Skip to main content

ഭൂമിതരം മാറ്റല്‍- എറണാകുളം ജില്ലയില്‍ 9486 അപേക്ഷകളില്‍ തീര്‍പ്പ് 

 

എറണാകുളം ജില്ലയില്‍ ഭൂമി തരം മാറ്റലുമായി  ബന്ധപ്പെട്ട് ഏഴു താലൂക്കുകളിലായി നടത്തിയ അദാലത്തില്‍ ആകെ 9486 അപേക്ഷകളില്‍ തീര്‍പ്പാക്കി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍  തീര്‍പ്പാക്കിയത് കണയന്നൂര്‍ താലൂക്കില്‍ ആണ്. അദാലത്ത് ദിനത്തില്‍ ലഭിച്ച 103  അപേക്ഷകള്‍  ഉള്‍പ്പെടെ  ഇവിടെ മാത്രം 2606 അപേക്ഷകള്‍ തീര്‍പ്പാക്കി.

ഏഴ് താലൂക്കുകളിലായി നവംബര്‍ ഏഴ് മുതല്‍ 15 വരെ നടന്ന താലൂക്ക് തല അദാലത്തുകളില്‍ മുവാറ്റുപുഴ  താലൂക്കില്‍ 1143, കോതമംഗലം  636, കൊച്ചി  868, കുന്നത്തുനാട് 1292, ആലുവ  1357, പറവൂര്‍  1584, കണയന്നൂര്‍ 2606 വീതം ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കി.

ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെ  നേതൃത്വത്തില്‍ നടത്തിയ അദാലത്തുകളില്‍ ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ കെ.മീര, ആര്‍ഡിഒ പി എന്‍ അനി, എ ഡി എം വിനോദ് രാജ് ,അസിസ്റ്റന്റ് കളക്ടര്‍ അഞ്ജീത് സിംഗ്, ഡെപ്യൂട്ടി കളക്ടര്‍മാരായ വി. ഇ. അബ്ബാസ്, കെ മനോജ് , എം ബിപിന്‍ കുമാര്‍ ,  റെയ്ച്ചല്‍ കെ വര്‍ഗ്ഗീസ്, തഹസില്‍ദാര്‍മാര്‍, ഭൂരേഖ തഹസില്‍ദാര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ  ഉദ്യോഗസ്ഥര്‍  പങ്കെടുത്തു. ശേഷിക്കുന്ന അപേക്ഷകള്‍ വേഗത്തില്‍  തീര്‍പ്പാ ക്കുന്നതിനു വേണ്ട നടപടികള്‍  സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

date