ശാസ്ത്രോത്സവം ജിജ്ഞാസയുടെ ആഘോഷം: മന്ത്രി വി. ശിവന്‍കുട്ടി
ശാസ്േ്രതത്സവം മത്സരത്തിനുള്ള വേദി മാത്രമല്ലെന്നും ജിജ്ഞാസയുടെ ആഘോഷവും സര്‍ഗ്ഗാത്മകതയുടെ പ്രദര്ശനവുമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനസ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ വര്‍ഷത്തെ ശാസ്ത്രോത്സവം വെറുമൊരു മേളയല്ലെന്നും വിദ്യാഭ്യാസത്തിലുള്ള നമ്മുടെ വിശ്വാസത്തെ പുരോഗതിയുടെ ശക്തിയാക്കി മാറ്റുന്ന അനുഭവമാണന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പഠിക്കാനും വളരാനും പ്രചോദിപ്പിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തണം. വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രസാങ്കേതിക വിദ്യയുടെ ആഹ്ലാദകരമായ ലോകവുമായി ബന്ധപ്പെടാനുള്ള അവസരമാണ് ശാസ്ത്രോത്സവം. വെറും മത്സരാര്ത്ഥികളായല്ല, അന്വേഷണത്തിന്റെയും അറിവിന്റെയും അംബാസഡര്‍മാരായാണ് വിദ്യാര്‍ഥികള്‍ ഒത്തുചേരുന്നതെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് സൂക്ഷ്മമായി സംഘടിപ്പിക്കുന്ന കേരള സ്കൂള്‍ ശാസ്ത്രോത്സവം സംഘാടനാനിലവാരം കൊണ്ടും മത്സരങ്ങളുടെ വൈവിധ്യം കൊണ്ടും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആവേശകരമായ പങ്കാളിത്തം കൊണ്ടും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശാസ്ത്രമേളയായി വളര്‍ന്നിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
- Log in to post comments