Skip to main content

ചിറ്റൂര്‍പ്പുഴ പദ്ധതി : യോഗം ചേര്‍ന്നു

ചിറ്റൂര്‍പ്പുഴ പദ്ധതിയിലെ രണ്ടാം വിളയ്ക്കുള്ള ജലസേചനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഇറിഗേഷന്‍ ഡിവിഷന്‍ കാര്യാലയത്തില്‍ എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ കിരണ്‍ എബ്രഹാം തോമസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പദ്ധതി ഉപദേശക സമിതി അംഗങ്ങള്‍,  ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, അന്തര്‍ സംസ്ഥാന ജല ക്രമീകരണം (പറമ്പിക്കുളം ആളിയാര്‍ പദ്ധതി), ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ മാനേജ്മെന്റ്റ്) അഗ്രിക്കള്‍ച്ചര്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.  

 

date