Skip to main content

എഡ്യൂ എക്‌സ്‌പോ ടേണിങ് പോയിന്റ് മൂന്നാം പതിപ്പ് സമാപിച്ചു

തളിപ്പറമ്പ് മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള എഡ്യൂ എക്‌സ്‌പോ ടേണിങ് പോയിന്റ് മൂന്നാം പതിപ്പിന് കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ സമാപനമായി. എഡ്യൂ എക്‌സ്‌പോയുടെ രണ്ടാം ദിനത്തില്‍ വിവിധ വേദികളില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വിഷയാവതരണങ്ങള്‍ നടന്നു. ഗുഡ് പാരന്റിങ് വിഷയത്തില്‍ മോട്ടിവേഷന്‍ സ്പീക്കര്‍ മധു ഭാസ്‌കരന്‍, എന്‍ജിനീയറിങ് കോഴ്‌സുകളും സാധ്യതകളും വിഷയത്തില്‍ വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. അരുണ്‍ സുരേന്ദ്രന്‍, ഡാറ്റ അനലിറ്റിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഷയത്തില്‍ ഇന്‍ഫോപാര്‍ക്ക് കൊച്ചി സി.ഇ.ഒ സുശാന്ത് കുറുന്തില്‍ എന്നിവര്‍ ക്ലാസെടുത്തു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ടെക്നോളജി ഡയറക്ടര്‍ ഡോ. ആശ എസ് കുമാര്‍ ഹെല്‍ത്ത് സയന്‍സ്-വിവിധ സാധ്യതകള്‍ എന്ന വിഷയവും ലൈഫോളജി സി.ഇ.ഒ പ്രവീണ്‍ പരമേശ്വര്‍ വൈവിധ്യവത്കരിക്കപ്പെടുന്ന കോഴ്‌സുകളും മാറുന്ന തൊഴില്‍ സാധ്യതകളും എന്ന വിഷയവും കൈകാര്യം ചെയ്തു. വിദേശരാജ്യങ്ങളിലെ ഉപരിപഠനം എന്ന വിഷയത്തില്‍ ഒഡെപെക് എംഡി കെ.ആര്‍ അനൂപും ഹ്യുമാനിറ്റീസ് - ഉപരിപഠന മേഖലകള്‍ എന്ന വിഷയത്തില്‍ കരിയര്‍ കണ്‍സള്‍ട്ടന്റ്റ് ജ്യോതിഷ് കുമാറും അവതരണം നടത്തി. തളിപ്പറമ്പ് മണ്ഡലത്തിലെയും പുറത്തെയും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറായിരത്തോളം പേര്‍ പങ്കെടുത്തു. ഡയറക്ടറേറ്റ് ഓഫ് ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളായി നടത്തിയ ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ എഴുനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

date