Skip to main content

സ്‌പെഷ്യൽ സമ്മറി റിവിഷൻ സ്‌പെഷ്യൽ ക്യാമ്പയിൻ നവംബർ 16, 17, 24 തീയ്യതികളിൽ

സ്‌പെഷ്യൽ സമ്മറി റിവിഷൻ 2025നോടനുബന്ധിച്ച് നവംബർ 16, 17, 24 തീയ്യതികളിൽ താലൂക്ക്, വില്ലേജ് തലത്തിൽ സ്‌പെഷ്യൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു. ഗോത്ര വിഭാഗക്കാരുള്ള സ്ഥലങ്ങളിൽ ബൂത്ത് തലത്തിലും ക്യാമ്പയിൻ ഉണ്ടാകും.

17 വയസ്സ് പൂർത്തിയായ എല്ലാവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ സമർപ്പിക്കാനും 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തീകരിക്കുന്നവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനുമുള്ള സൗകര്യം വില്ലേജ്, താലൂക്ക് ഓഫീസുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വോട്ടർമാർക്കും ആവശ്യമെങ്കിൽ വോട്ടർപട്ടിക പരിശോധിക്കാനുള്ള അവസരവുമുണ്ട്. പരിശോധനയിൽ ആരെയെയെങ്കിലും ഒഴിവാക്കപ്പെട്ടവരായി കണ്ടാൽ, അർഹരായവരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഫോറം ആറിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സഹായവും ലഭിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും ഒഴിവാക്കുന്നതിനും സിഇഒ വെബ്‌സൈറ്റ് (https://www.eci.gov.in/), വോട്ടർ ഹെൽപ് ലൈൻ ആപ്പ്, എൻവിഎസ്പി (https://voters.eci.gov.in/) എന്നിവ പ്രയോജനപ്പെടുത്താം. സ്‌പെഷ്യൽ സമ്മറി റിവിഷൻ 2025 നോടനുബന്ധിച്ച് നവംബർ 28 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. അന്തിമ വോട്ടർ പട്ടിക 2025 ജനുവരി ആറിന് പ്രസിദ്ധീകരിക്കും.
 

date