Skip to main content

ശിശുദിനറാലിയും പൊതുസമ്മേളനവും ഇന്ന് (14)

ജില്ലാ ശിശുക്ഷേമ സമിതിയുടെ  നേതൃത്വത്തില്‍ നവംബര്‍ 14ന് പത്തനംതിട്ടയില്‍ ശിശുദിനറാലിയും പൊതുസമ്മേളനവും നടത്തും.  രാവിലെ എട്ടിന് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ്കുമാര്‍ പതാക ഉയര്‍ത്തും. കളക്ടറേറ്റ് അങ്കണത്തില്‍ നിന്നാരംഭിക്കുന്ന ശിശുദിനറാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ ഫ്ളാഗ് ഓഫ് ചെയ്യും . ശിശുദിനറാലി സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിക്കും.
പൊതുസമ്മേളനത്തില്‍ കുട്ടികളുടെ പ്രസിഡന്റ് ലാവണ്യ അജീഷ് ( കോഴഞ്ചേരി സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂള്‍) അധ്യക്ഷയാകും. കുട്ടികളുടെ പ്രധാനമന്ത്രി ജെ. നിയതി ( തോട്ടുവ ഗവ. എല്‍.പി.എസ് ) പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും . കുട്ടികളുടെ സ്പീക്കര്‍ ലാവണ്യ എസ്. ലിനേഷ് ( കോന്നി ഗവ. ഹൈസ്‌കൂള്‍ ) മുഖ്യപ്രഭാഷണം നടത്തും . ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍  ശിശുദിന സന്ദേശം നല്‍കും. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. അജിത് കുമാര്‍ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും . നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ സമ്മാനദാനം നിര്‍വഹിക്കും. ദക്ഷ റ്റി. ദീപു ( അട്ടച്ചാക്കല്‍ ഗവ.എല്‍. പി.എസ് ) സ്വാഗതവും , ആദികേശ് വിഷ്ണു (കാരംവേലി ഗവ. എല്‍.പി. എസ് ) നന്ദിയും പറയും .
ശിശുദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി കോഴഞ്ചേരിയില്‍ നടന്ന വര്‍ണോത്സവ വിജയികള്‍ക്കും  ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളുകള്‍ക്കും ട്രോഫികള്‍ വിതരണം ചെയ്യും.

date