Post Category
നേഴ്സിംഗ് ഓഫീസര്‍ കൂടിക്കാഴ്ച്ച 22ന്
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നേഴ്സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു സയന്‍സ്, ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫെറി കോഴ്സ് ആണ് യോഗ്യത. കാത് ലാബ്, ഐ.സി.യു, ഡയാലിസിസ്, ഓങ്കോളജി വിഭാഗങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18-45 വയസ്. കൂടിക്കാഴ്ച്ച നവംബര്‍ 22 രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കും. ഫോണ്‍- 0467 - 2217018.
date
- Log in to post comments