പരിശീലന പരിപാടി സംഘടിപ്പിച്ചു
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി മൃഗസംരക്ഷ മേഖലയിലെ വിവരശേഖരത്തിനായി നടത്തുന്ന 21-ാം മത് കന്നുകാലി സെന്‍സസിന്റെ എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ആലപ്പുഴ കെ.എസ്.സി.എം.എം.സി ഹാളില്‍ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍ കെ. കെ. ജയമ്മയുടെ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സന്തോഷ്. എസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനു ഐസക് രാജു, ജില്ലാ വെറ്റിനറി കേന്ദ്രം ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. രമ എസ്, കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ രഞ്ജിത്ത്, ഡോ. സെറിന്‍ സേവ്യര്‍ എന്നിവര്‍ സംസാരിച്ചു. മാവേലിക്കര പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോന്ന വിമല്‍ സേവ്യര്‍ പദ്ധതി വിശദീകരണം നടത്തി. ഡോ. ഹേമ ട്രീസ മാത്യൂ, ബിജുകുട്ടി കെ. ബി. എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
- Log in to post comments