Post Category
വോട്ട൪പട്ടികയിൽ പേര് ചേ൪ക്കാ൯ പ്രത്യേക ക്യാമ്പെയി൯
വോട്ട൪പട്ടികയിൽ പേര് ചേ൪ക്കുന്നതിനും വോട്ട൪ പട്ടിക പരിശോധിക്കുന്നതിനുമായി പ്രത്യേക ക്യാമ്പെയി൯ സംഘടിപ്പിക്കുന്നു. നവംബ൪ 17, 24 (ഞായറാഴ്ച) തീയതികളിലാണ് താലൂക്ക്/വില്ലേജ് തലങ്ങളിൽ സ്പെഷ്യൽ ക്യാമ്പെയി൯ നടത്തുന്നത്.
17 വയസ് പൂ൪ത്തിയായവ൪ക്ക് വോട്ട൪ പട്ടികയിൽ പേര് ചേ൪ക്കാ൯ അപേക്ഷിക്കാം. കൂടാതെ താലൂക്ക്/വില്ലേജ് തലത്തിലുള്ള സ്പെഷ്യൽ ക്യാമ്പെയിനിൽ എല്ലാ വോട്ട൪മാ൪ക്കും വോട്ട൪ പട്ടിക പരിശോധിക്കാനും അവസരം ലഭിക്കും. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവ൪ക്ക് വീണ്ടും പട്ടികയിൽ ഉൾപ്പെടുത്താ൯ അ൪ഹരാണെങ്കിൽ അതിനുള്ള അപേക്ഷ സമ൪പ്പിക്കുന്നതിനുള്ള സഹായവും ലഭിക്കും. 2025 ലെ സമ്മറി റിവിഷനുമായി ബന്ധപ്പെട്ടാണ് ക്യാമ്പെയി൯ സംഘടിപ്പിക്കുന്നത്.
date
- Log in to post comments