Skip to main content

184 പോളിങ് ബൂത്തുകള്‍  എല്ലാ ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി

 

നാല് ഓക്സിലറി ബൂത്തുകള്‍ (അധിക ബൂത്തുകള്‍) അടക്കം ആകെ 184 പോളിങ് ബൂത്തുകളാണ് ഉപതിരഞ്ഞെടുപ്പിന് സജ്ജീകരിച്ചിട്ടുള്ളത്. 1500-ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ളവിടമാണ് ഓക്സിലറി ബൂത്തുകളായി തയ്യാറാക്കിയിട്ടുള്ളത്. ഗവ. ലോവര്‍ പ്രൈ മറി സ്‌കൂള്‍ കുന്നത്തൂര്‍ മേട്-വടക്കുവശത്തെ മുറി (83എ), നെയ്ത്തുകാര തെരുവ് അങ്കണവാടിയിലുള്ള 102 ആം നമ്പർ പ്രധാന പോളിങ് സ്റ്റേഷനോടനുബന്ധിച്ച് അതേ വളപ്പിൽ പ്രത്യേകം സജ്ജീകരിച്ച താത്കാലിക ഓക്സിലറി പോളിങ് സ്റ്റേഷൻ (102 എ), ബി.ഇ.എസ് ഭാരതിതീര്ത്ഥ വിദ്യാലയംകല്ലേക്കാട്-കിഴക്കുവശം (117എ), സെന്‍ട്രല്‍ ജൂനിയര്‍ ബേസിക് സ്‌കൂള്‍ കിണാശ്ശേരി-കിഴക്ക് വശത്തെ മുറി (176എ) എന്നിവിടങ്ങളിലാണ് ഓക്സിലറി ബൂത്തുകള്‍ പ്രവര്‍ത്തിക്കുക.

 

വനിതാ ഉദ്യോഗസ്ഥര്‍ മാത്രം നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും അംഗപരിമിതര്‍ നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും ഒമ്പത് മാതൃകാ പോളിങ് സ്റ്റേഷനുകളും മണ്ഡലത്തില്‍ ഉണ്ടാവും.എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ്ണ ഹരിതചട്ടം പാലിച്ചാണ് പോളിങ് ബൂത്തുക്കള്‍ സജ്ജീകരിച്ചിരിക്കുന്നത്.

       പോളിങ് സ്റ്റേഷനുകളിലേക്കായി റിസര്‍വ് അടക്കം 220 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളും 239 വി.വി.പാറ്റ് യൂണിറ്റുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകള്‍ 20 ശതമാനവും വിവിപാറ്റ് യൂണിറ്റുകള്‍ 30 ശതമാനവുമാണ് അധികമായി തയ്യാറാക്കി വെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വേളയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറുണ്ടായാല്‍ പരിഹരിക്കുന്നതിനായി ഭാരത് ഇലക്ടോണിക്‌സ് ലിമിറ്റഡില്‍ (ബെല്‍) നിന്നുള്ള രണ്ട് എഞ്ചിനീയര്മാരും പാലക്കാട് എത്തിയിട്ടുണ്ട്.

ReplyReply allForward

Add reaction

date