Skip to main content

ലാബ് ടെക്നീഷ്യന്‍, ഡാറ്റാ മാനേജര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം

തൃശ്ശൂര്‍ ഗവ: മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വകുപ്പില്‍ ഐസിഎംആര്‍ പദ്ധതിയുടെ കീഴിലുള്ള എഎംആര്‍ വിഭാഗത്തിലേക്ക് ലാബ് ടെക്നീഷ്യന്‍, ഡാറ്റാ മാനേജര്‍ എന്നീ തസ്തികകളില്‍് ഒരു വര്‍ഷത്തേക്ക് നിശ്ചിത വേതനത്തില്‍ കരാര്‍ നിയമനം നടത്തുന്നു. എംഎല്‍റ്റി ബിരുദവും ബാക്ടീരിയോളജി ലാബില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം നവം. 22 രാവിലെ 10ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 0487 2200310, 0487 2200319

date