Skip to main content

ഗതാഗത നിയന്ത്രണം

 അടൂര്‍ പെരിങ്ങനാട് -വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ വരെയുളള ഭാഗത്ത് ടാറിംഗ് പ്രവൃത്തികള്‍ പുനരാരംഭിച്ചതിനാല്‍ നവംബര്‍ 25 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗതം താല്‍കാലികമായി നിരോധിച്ചു. അടൂരില്‍ നിന്നും നെല്ലിമുകള്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പെരിങ്ങനാട്- വഞ്ചിമുക്ക് മണക്കാല വഴിയും  തെങ്ങമം ഭാഗത്തേക്ക്  പോകുന്ന വാഹനങ്ങള്‍ ഇ.വി റോഡില്‍ കാത്തേടത്ത് ജംഗ്ഷനില്‍ നിന്നും പുത്തന്‍ചന്ത-പുളളിപാറ- പാറക്കൂട്ടം വഴിയും തിരിഞ്ഞുപോകണം.

date