Skip to main content

നാടൻപാട്ട് അരങ്ങേറ്റം നടത്തി

കേരളാ ഫോക് ലോർ അക്കാദമി കണ്ണപുരം നാടൻകലാഗ്രാമത്തിൽ നിന്നും നാടൻപാട്ട് പഠനം പൂർത്തിയാക്കിയ പഠിതാക്കളുടെ അരങ്ങേറ്റം നടന്നു. ചെറുകുന്ന് ഗവ. സൗത്ത് എൽ പി സ്‌കൂൾ (ബോർഡ് സ്‌കൂൾ) ഓഡിറ്റോറിയത്തിൽ കേരളാ ഫോക്ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കണ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഗണേശൻ അധ്യക്ഷനായി. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. 25 പേരാണ് നാടൻ പാട്ടിൽ പരിശീലനം നേടിയത്. നേരത്തെ എൺപതോളം പേർ ചെണ്ട മേളത്തിൽ പരിശീലനം പൂർത്തിയാക്കി അരങ്ങേറ്റം നടത്തിയിരുന്നു. വരുന്ന ജനുവരിയിൽ ചെണ്ട പരിശീലനത്തോടെ പരിശീലന പരിപാടിക്ക് തുടക്കം കുറിക്കും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രേമ സുരേന്ദ്രൻ, കേരളാ ഫോക്ലോർ അക്കാദമി സെക്രട്ടറി, സിവി സുരേഷ്ബാബു, എവി പ്രഭാകരൻ, കെ രമേശൻ, എൻ ശ്രീധരൻ, കെവി ശ്രീധരൻ, മിനേഷ് മണക്കാടൻ എന്നിവർ സംസാരിച്ചു.

(പടം:

date