Skip to main content

പരിവാഹൻ സോഫ്റ്റ്‌വേറുമായുള്ള ലിങ്ക് പുനഃസ്ഥാപിച്ചു

 കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സോഫ്റ്റ്‌വേറും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സോഫ്റ്റ്‌വേറുമായുള്ള ലിങ്ക് പുനഃസ്ഥാപിച്ചിട്ടുണ്ട് . പരിവാഹൻ ഡീ-ലിങ്ക് ചെയ്ത കാലയളവിൽ ഉടമാ വിഹിതം കുടിശിക വരുത്തിയ വാഹന ഉടമകൾക്ക് ക്ഷേമനിധി ഉടമാ വിഹിത കുടിശിക നാലു തവണകളായി ഒടുക്കുന്നതിന് ബോർഡ് സൗകര്യം ഒരുക്കിയിട്ടുണ്ട.് സൗകര്യം പ്രയോജനപ്പെടുത്താൻ വാഹനഉടമകൾ അതത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ചെയർമാൻ കെ.കെ. ദിവാകരൻ അറിയിച്ചു.
 

date