അറിയിപ്പുകൾ 1
ചെറായി റോഡിൽ ഗതാഗത നിയന്ത്രണം
പറവൂ4 - ചെറായി റോഡിൽ കെഎംകെ ജംഗ്ഷ൯ മുതൽ ഗേറ്റ് വേ ഓഫ് ചെറായി വരെ (1.7 കിലോമീറ്റ൪) നവംബ൪ 27 (ബുധനാഴ്ച) രാത്രി മുതൽ ടാറിംഗ് ആരംഭിക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്തു നിരത്തു വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയ൪ അറിയിച്ചു.
ഇ-ഗ്രാന്റ്- പോസ്റ്റ്മെട്രിക് സ്കോള൪ഷിപ്പ് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അംഗീക്യത സ്ഥാപനങ്ങളിലെ കോഴ്സുകൾക്ക് നിയമാനുസൃതം മെറിറ്റ്/റിസ൪വേഷ൯ വ്യവസ്ഥയിൽ പട്ടികജാതി/ പട്ടിക വ൪ഗ/മറ്റ൪ഹ/തത്തുല്യ വിഭാഗ വിദ്യാ൪ഥികൾക്ക് 2024-25 വ൪ഷത്തെ പോസ്റ്റ് മെട്രിക് സ്കോള൪ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഇ ഗ്രാന്റ്സ് -3.0 (e-grantz-3.0) ഓൺലൈ൯ പോ൪ട്ടൽ മുഖേനയാണ് അയക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ഫെബ്രുവരി 28. വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. (എറണാകുളം സിവിൽ സ്റ്റേഷ൯ മൂന്നാം നില) ഫോൺ 0484 2422256.
പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷത്തെ പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത ഡിഗ്രി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത +2), ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത SSLC) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷക്ഷണിച്ചു. ഓൺലൈൻ/ റെഗുലർ/പാർട്ട് ടൈം ബാച്ചുകൾ. മികച്ച ഹോസ്പിറ്റലുകളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം. വിശദ വിവരങ്ങൾക്ക് ph: 8304926081
ഗസ്റ്റ് ഫാക്കൽറ്റി നിയമനം
കേരള സർക്കാർ അനുബന്ധ സ്ഥാപനമായ ഐ.എച്ച് ആർ.ഡി യുടെ കീഴിൽ പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയിലൂരിൽ ഇംഗ്ലീഷ് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോടു കൂടിയ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/പി.എച്ച്ഡി യും ആണ് യോഗ്യത. നവംബർ 30- ന് രാവിലെ 10 നാണ് ഇൻ്റർവ്യൂ. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും രണ്ടു ശരി പകർപ്പുകളും സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04923 241766, 8547005029.
ടെ൯ഡർ ക്ഷണിച്ചു
വൈപ്പിൻ ഐ.സി.ഡി.എസ്. പ്രോജക്ടിലെ 127 അങ്കണവാടികളിലേക്ക് അവശ്യസാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഒമ്പത് ഉച്ചയ്ക്ക് ഒന്ന്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ വൈപ്പിൻ ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484 2496656.
മുൻഗണന(പിങ്ക്) റേഷൻ കാർഡിനുള്ള അപേക്ഷ ക്ഷണിച്ചു
മുൻഗണന(പിങ്ക്) റേഷൻ കാർഡിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു. പി.എച്ച്.എച്ച് വിഭാഗത്തിൽ നിലവിൽ വന്നിട്ടുള്ള ഒഴിവുകളിൽ ഉൾപ്പെടുത്തുന്നതിനായി അർഹരായ മുൻഗണനേതര (വെളള,നീല) റേഷൻ കാർഡ് ഉടമകൾക്ക് പൊതുജന സേവന കേന്ദ്രങ്ങൾ മുഖാന്തിരമോ, സിറ്റിസൺ ലോഗിൻ മുഖേനയോ ഓൺലൈൻ വഴി നവംബർ 25 മുതൽ ഡിസംബർ 10 വരെ അപേക്ഷ സമർപ്പിക്കാം.
- Log in to post comments