Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ്: അംഗത്വം പുനഃസ്ഥാപിക്കാം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ യഥാസമയം അംശദായം ഒടുക്കാത്തതിനാൽ അംഗത്വം റദ്ദായ ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് അംഗത്വം പുനഃസ്ഥാപിക്കാന്‍ ഡിസംബർ 15 വരെ അവസരം ഒരുക്കിയിട്ടുള്ളതായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. മുൻകാലങ്ങളിൽ അദാലത്ത് വഴി അംഗത്വം പുതുക്കിയിട്ടുള്ളവർക്കും നിലവിൽ സജീവ അഗംങ്ങൾ അല്ലാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. അംഗത്വ പാസ് ബുക്ക്, അംഗത്വം റദ്ദായ കാലയളവ് മുതൽ പുതുക്കുന്ന മാസം വരെയുള്ള ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ വൗച്ചർ എന്നിവ സഹിതം പ്രവൃത്തി ദിനങ്ങളിൽ പാലക്കാട് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നേരിട്ട് ഹാജരായി ഈ അവസരം പ്രയോജനപ്പെടുത്താം.
 

date