Skip to main content

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഡിസംബര്‍ 10 വരെ അവസരം

പൊതുവിഭാഗത്തിലുള്ള വെള്ള, നീല റേഷൻ കാർഡുകളിൽ നിന്ന് മുൻഗണനാ വിഭാഗത്തിലെ പിങ്ക് റേഷൻ കാർഡുകളിലേക്ക് (പിച്ച്.എച്ച്) തരം മാറ്റുന്നതിനായി അർഹരായ കുടുംബങ്ങളിൽ നിന്നും പൊതുവിതരണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ 10 വരെ ഓൺലൈനായി സ്വീകരിക്കുന്നം. ആവശ്യമായ രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ, സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ്) വഴിയോ ഓണ്‍ലൈനായി അപേക്ഷ സമർപ്പാക്കാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date