Skip to main content

ദേശീയ വിരവിമുക്ത ദിനം

ദേശീയ വിരവിമുക്ത ദിനമായ നവംബര്‍ 26 ന് വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 11 മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് വിരനശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. കഴിക്കാനാകാത്തവര്‍ക്ക് ഡിസംബര്‍ മൂന്നിനാണ് നല്‍കുക.  
ഒന്നു മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലും അങ്കണവാടികളിലും വിതരണം ചെയ്യും. ഒന്നു മുതല്‍ രണ്ടുവയസ് വരെയുള്ള കുട്ടികള്‍ക്ക് അരഗുളികയും രണ്ടുമുതല്‍ മൂന്നുവയസ് വരെയുള്ള കുട്ടികള്‍ക്ക് ഒന്നുമാണ് വെള്ളത്തില്‍ അലിയിച്ച് കൊടുക്കേണ്ടത്. മൂന്നു മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗുളിക വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. എല്ലാകുട്ടികളും ഗുളിക കഴിച്ചെന്ന് മാതാപിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണം.
പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കാതെ ഉപയോഗിക്കുന്നതും സുരക്ഷിതമല്ലാത്ത വെള്ളത്തിന്റെ ഉപയോഗം, കൈകള്‍ ശുചിയാക്കാതെ ഭക്ഷണം കഴിക്കുക തുടങ്ങിയവ രോഗപ്പകര്‍ച്ചയ്ക്ക് ഇടയാക്കിയേക്കാം.  ആറുമാസത്തിലൊരിക്കല്‍ വിരനശീകരണ ഗുളികയായ ആല്‍ബന്‍ഡസോള്‍ നല്‍കുന്നത് പ്രതിരോധമാകും.ജില്ലാഭരണകൂടം, തദ്ദേശസ്വയംഭരണ- വിദ്യാഭ്യാസ വകുപ്പുകള്‍, വനിതാ-ശിശുവികസന വകുപ്പുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ സംയോജിച്ചാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

date