Skip to main content

മലമ്പുഴ പുഷ്പമേള: പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം

മലമ്പുഴ ഉദ്യാനത്തിൽ 2025 ജനുവരി മാസത്തിൽ സംഘടിപ്പിക്കുന്ന പുഷ്പമേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ള സർക്കാർ/അർധ സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, നഴ്സറികൾ, ഹോം നഴ്സറികൾ, സ്വകാര്യ വ്യക്തികൾ എന്നിവർക്ക് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ പേര് രജിസ്റ്റര്‍ ചെയ്യാം. താൽപര്യമുള്ളവർ ഡിസംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി ഇ-മെയിൽ /ഫോൺ മുഖേന പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.  ഫോൺ: 0491-2538996, ഇ മെയില്‍: info@dtpcpalakkad.com.  

date