Post Category
വാഹനം ആവശ്യമുണ്ട്
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി ടെണ്ടർ ക്ഷണിച്ചു. വാഹനം (കാർ/ജീപ്പ്) ഏഴു വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാകരുത്. വാഹനത്തിന് ടാക്സി പെർമിറ്റ് , ആർ.സി ബുക്ക്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ ഉണ്ടായിരിക്കണം. പ്രതിമാസം 1500 കി.മീ. വരെ ഓടുന്നതിന് പരമാവധി 30,000 രൂപ അനുവദിക്കും. ടെണ്ടർ സമർപ്പിച്ച വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനം ആയിരിക്കണം. പൂരിപ്പിച്ച ദർഘാസ് ഡിസംബര്‍ 16 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും അന്നേ ദിവസം വൈകീട്ട് മൂന്നു മണിക്ക് ദര്‍ഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8281999061
date
- Log in to post comments