Skip to main content

വനിതാരത്‌നം പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം

 

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹരായ സേവനം കാഴ്ചവച്ച വനിതകള്‍ക്കായി കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് മുഖേന നല്‍കുന്ന വനിതാരത്‌നം പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷിക്കാം. പുതിയ മേഖലകള്‍ കൂടി ഉള്‍പ്പെടുത്തി 11 പുരസ്‌കാരങ്ങളാണ് 2017 ല്‍ നല്‍കുന്നത്. സാമൂഹ്യസേവനം- അക്കാമ്മ ചെറിയാന്‍ അവാര്‍ഡ്, വിദ്യാഭ്യാസ രംഗം- ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ്, സാഹിത്യ രംഗം- കമല സുരയ്യ അവാര്‍ഡ്, ഭരണരംഗം- റാണി ലക്ഷ്മിഭായി അവാര്‍ഡ്, ശാസ്ത്രരംഗം -ജസ്റ്റിസ് ഫാത്തിമബീവി അവാര്‍ഡ്, കലാരംഗം -മൃണാളിനി സാരാഭായ് അവാര്‍ഡ്, ആരോഗ്യരംഗം - മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ്, മാധ്യമരംഗം- ആനി തയ്യില്‍ അവാര്‍ഡ്, കായികരംഗം- കുട്ടിമാളു അമ്മ അവാര്‍ഡ്, അഭിനയരംഗം- സുകുമാരി അവാര്‍ഡ്, വനിതാ ശാക്തീകരണ രംഗം-ആനിമസ്‌ക്രീന്‍ അവാര്‍ഡ് എന്നിവയാണ് അവാര്‍ഡുകള്‍. തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ ചെയ്തിട്ടുളള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌ക്കാരങ്ങള്‍ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍, രേഖകള്‍, ഹൃസ്വചിത്രീകരണം എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും ഡിസംബര്‍ 15നകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നല്‍കണം. മറ്റു വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ശുപാര്‍ശയായും അപേക്ഷ നല്‍കാം. അവാര്‍ഡ് തുകയായി മൂന്ന് ലക്ഷം രൂപ വീതവും ട്രോഫിയും പ്രശസ്തി പത്രവും നല്‍കും. മുമ്പ് ഒരു രംഗത്ത് പുരസ്‌കാരം ലഭിച്ചവര്‍ക്ക് അതേ രംഗത്തു തന്നെ പുരസ്‌കാരം നല്‍കുന്നതല്ല. 

                                                            (കെ.ഐ.ഒ.പി.ആര്‍-2015/17)

date