Skip to main content

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്

ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളില്‍ ഇനിയും റേഷൻ കാർഡ് മസ്റ്ററിങ് ചെയ്യാൻ സാധിക്കാത്ത എ.എ.വൈ/ പി.എച്ച്.എച്ച് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട കാർഡിലെ എല്ലാ അംഗങ്ങൾക്കും ഇന്ന് (നവംബർ 26) മുതല്‍ 30 വരെ  അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ വെച്ച്  മസ്റ്ററിങ് നടത്തും. ആലത്തൂര്‍ താലൂക്കില്‍ ഈ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ അഞ്ചു മണി വരെയും ചിറ്റൂര്‍ താലൂക്കില്‍ ഈ ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് നാലു മണി വരെയും ആയിരിക്കും മസ്റ്ററിങ്.  ഇതിനായി റേഷൻ കാർഡ്, ആധാർ കാർഡ്, ആധാർ കാർഡിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ കൈവശം വെക്കണമെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും താലൂക്ക് സപ്ലൈ ഓഫീസർമാര്‍ അറിയിച്ചു.

date