മാലിന്യ മുക്തം നവകേരളം: ശില്പശാലകള് ഇന്ന് മുതല്‍
മാലിന്യമുക്തം നവകേരളം ജനകീയ ക്യാംപെയിനിന്റെ ഭാഗമായി നവംബർ 26,27 തിയതികളിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ശില്പശാലകൾ നടക്കും. ശില്പശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിക്കും. ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും. മാലിന്യ സംസ്കരണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, സമ്പൂർണ്ണത, സുസ്ഥിരത എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഉറപ്പാക്കേണ്ട ചുമതല തദ്ദേശസ്വയംഭരണ വകുപ്പിനാണ്. പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക പിന്തുണ നൽകി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനുള്ള ഇടപെടലുകൾ അടിയന്തിരമായി നടത്തുന്നതിനായി, തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ സാങ്കേതികവും സംഘടനാപരവുമായ പിന്തുണ നൽകുന്ന എല്ലാ ഏജൻസികളുമായും പ്രവർത്തനങ്ങളെ സംബന്ധിച്ചു കൃത്യമായ ധാരണ നൽകുന്നതിനുമാണ് ജില്ലാ തലത്തിൽ ശില്പശാലകൾ സംഘടിപ്പിക്കുന്നത്.
- Log in to post comments