Skip to main content

ഭരണഘടനാദിനം: ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കും

 ഭരണഘടനാദിനമായി ആഘോഷിക്കുന്ന നവംബർ 26ന് ജില്ലയിലെ എല്ലാ സർക്കാർ-അർദ്ധ സർക്കാർ-വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കും. രാവിലെ 11നാണ് ഭരണഘടനയുടെ ആമുഖം വായിക്കുക. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആമുഖത്തിനൊപ്പം ഭരണഘടനയിലെ അനുഛേദം 51 എയിൽ നൽകിയിട്ടുള്ള മൗലീക കടമകളും വായിക്കും. പ്രഭാഷണമടക്കം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്

date