Post Category
റേഷൻ കാർഡ് മസ്റ്ററിങ്: നവംബർ 30 വരെ അവസരം
കോട്ടയം ജില്ലയിൽ ഇ-കെ.വൈ.സി. മസ്റ്ററിങ് നടത്താൻ സാധിക്കാത്ത മുൻഗണന വിഭാഗം(എ.എ.വൈ, പി.എച്ച്.എച്ച്) റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് നവംബർ 30 വരെ മസ്റ്ററിങ് നടത്താം. റേഷൻ കടകളിലോ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലോ നേരിട്ടോ ഫോൺ മുഖേനയോ അറിയിച്ചാൽ മസ്റ്ററിങിന് നടപടി സ്വീകരിക്കും. കിടപ്പുരോഗികൾക്ക് വീട്ടിലെത്തി മസ്റ്ററിങ് നടത്താനുള്ള നടപടിയും സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
date
- Log in to post comments