Skip to main content

ദേശീയ വിരവിമുക്ത ദിനം: ജില്ലാ തല ഉദ്ഘാടനം 26 ന്

ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം നവംബർ 26 ന് ഉച്ചക്ക് 12 ന് പാപ്പിനിശ്ശേരി ഇ എം എസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്യും. ഒന്ന് മുതൽ 19 വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും വീരനശീകരണത്തിനുള്ള വിരഗുളിക (ആൽബന്റസോൾ ) നൽകും. കുട്ടികൾ വിരഗുളിക കഴിക്കണമെന്ന് ഡി.എം.ഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. സ്‌കൂളുകൾ, അംഗൻവാടികൾ എന്നിവ വഴിയാണ് ഗുളിക നൽകുന്നത്. അന്നേ ദിവസം അധ്യാപകരുടെ സാനിധ്യത്തിൽ കുട്ടികൾ വിരഗുളിക കഴിക്കണം.

എന്ത് കൊണ്ട് വിരഗുളിക കഴിക്കണം

* കുട്ടികളിൽ കാണപ്പെടുന്ന വിളർച്ചക്ക് പ്രധാന കാരണം വിരയാണ്.
* വിര കുട്ടികളിൽ പോഷണക്കുറവ്, ക്ഷീണം, എന്നിവ ഉണ്ടാക്കുന്നു.
* ഇവ കുട്ടികളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കുകയും പഠിത്തത്തിലും പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ കുറക്കുന്നു.
* കുട്ടികളുടെ ആരോഗ്യത്തെയും പഠനത്തെയും ഉത്സാഹത്തെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ വിര ഗുളിക നിർബന്ധമായും കഴിക്കണം.

സാധാരണയായി കുടലിലാണ് വിരകൾ കാണപ്പെടുന്നത്. ഉരുളൻ വിര(Round Worm), കൊക്ക പുഴു (Hook Worm), ചാട്ട വിര (Vip Worm), കൃമി (Pin Worm), നാട വിര (Tape Worm) എന്നിവയാണ് സാധാരണയായി വയറിൽ കാണുന്ന വിരകൾ. ഇവ കുട്ടികളുടെ ശരീരത്തിൽ ലഭിക്കേണ്ടുന്ന പോഷണം  വലിച്ചെടുക്കുന്നു. ഇത് മൂലം കുട്ടികൾക്ക് പോഷണ വൈകല്യം, ക്ഷീണം എന്നിവ ഉണ്ടാകുന്നു. വിളർച്ചക്ക് കാരണമാകുന്നു. പഠനത്തെയും ഉത്സാഹത്തെയും ബാധിക്കുന്നു.

 

date