Post Category
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണ ചടങ്ങ് ഡിസംബര്‍ 5 ന്
ഡിസംബര്‍ 3 ന് നടത്താനിരുന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണ ചടങ്ങ് ഡിസംബര്‍ 5 വ്യാഴാഴ്ചയിലേക്ക് മാറ്റിയതായി ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. അഞ്ചിന് വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ പുന്നപ്ര വടക്ക് പഞ്ചായത്ത് ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിലാണ് ഭിന്നശേഷി ദിനാചരണ പരിപാടി സംഘടിപ്പിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായുള്ള ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ആലപ്പുഴ ജില്ലയ്ക്കാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് ഡിസംബര്‍ 3 ന് നിശ്ചയിച്ചിരുന്ന പരിപാടി മാറ്റിയത്.
(പി.ആര്./എ.എല്‍.പി/2469)
date
- Log in to post comments