Post Category
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും
ആലപ്പുഴ ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 30ന് ശനിയാഴ്ച ഉച്ചക്ക് 2.30 ന് തോണ്ടന്‍കുളങ്ങര ഗൗരി റെസിഡന്‍സിയില്‍ ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. പി പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എച്ച് സലാം എംഎല്‍എ മുഖ്യാഥിതിയാവും. മുന്‍സിപ്പാലിറ്റി ചെയര്‍പെഴ്‌സണ്‍ കെ കെ ജയമ്മ, ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം വി ബി അശോകന്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ പി ബി വിനോദ്, കൗണ്‍സിലര്‍ രാഖി രതികുമാര്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ ജോഷിമോന്‍ കെ അലക്‌സ്, രാഷട്രീയ, സാമൂഹിക പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍./എ.എല്‍.പി/2474)
date
- Log in to post comments