വിരവിമുക്ത ദിനം: ജില്ലാതല ഉദ്ഘാടനം നടത്തി സ്കൂൾ കുട്ടികൾക്ക് വിരഗുളിക വിതരണം ചെയ്തു
ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്ന് മുതൽ 19 വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും വിരഗുളികയായ ആൽബന്റസോൾ വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി നിർവഹിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല അധ്യക്ഷയായി. ഡിഎംഒ ഡോ. എം പിയുഷ് മുഖ്യപ്രഭാഷണം നടത്തി. വിരഗുളിക കഴിക്കേണ്ടതിന്റെ പ്രാധാന്യം ഡി എം ഒ വിശദീകരിച്ചു. എൻഎച്ച്എം ഡിപിഎം ഡോ പി കെ അനിൽകുമാർ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ.ജി അശ്വിൻ, പാപ്പിനിശ്ശേരി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. അനീഷ് ബാബു, ജില്ലാ ഡെപ്യൂട്ടി എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി. സുധീഷ്, ടെക്നിക്കൽ അസിസ്റ്റന്റ് വൈ. അബ്ദുൽ ജമാൽ, ജില്ലാ എം സി എച്ച് ഓഫീസർ, പ്രീത. ടി ജി, പാപ്പിനിശ്ശേരി ഹെൽത്ത് സൂപ്പർ വൈസർ അഗസ്റ്റിൻ, ഇ എം എസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ കെ ഗോപാലൻ, ഹെഡ്മിസ്ട്രസ് ഫായിസാബി എന്നിവർ സംസാരിച്ചു.
കുട്ടികൾ അധ്യാപകരുടെ സാന്നിധ്യത്തിൽ കുട്ടികൾ വിരഗുളിക കഴിച്ചു. നവംബർ 26ന് ഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ഡിസംബർ മൂന്നിന് വിരഗുളിക കഴിക്കണം.
- Log in to post comments