Skip to main content

ചേർത്തല- തുറവൂർ- പമ്പ കെഎസ്ആർടിസി ബസ് സർവീസ് ഫ്‌ലാഗ് ഓഫ് ചെയ്തു

ചേർത്തല: ചേർത്തല- തുറവൂർ- പമ്പ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് മന്ത്രി പി പ്രസാദ് ഫ്‌ലാഗ് ഓഫ് ചെയ്തു. കൃഷിമന്ത്രി പി പ്രസാദിന്റെ ആവശ്യപ്രകാരമാണ് മണ്ഡല- മകരവിളക്ക് കാലത്ത് തുറവൂർ മഹാക്ഷേത്രത്തെയും ശബരിമലയെയും ബന്ധിപ്പിച്ച് കെഎസ്ആർടിസി ബസ് സർവീസ് അനുവദിച്ചത്. ചേർത്തല, തുറവൂർ ആലപ്പുഴ, അമ്പലപ്പുഴ, തിരുവല്ല, പത്തനംതിട്ട വഴിയാണ് സർവീസ്.  രാവിലെ  6.40ന് തുറവൂരിൽ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് പമ്പയിൽ എത്തുന്ന രീതിയിലാണ് സർവീസിന്റെ സമയക്രമം. തുറവൂരിൽ നിന്നും പമ്പയ്ക്ക് 290 രൂപയും ചേർത്തലയിൽ നിന്ന് പമ്പയിലേക്ക് 283 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അരൂർ എംഎൽഎ  ദലീമ ജോജോ, ചേർത്തല നഗരസഭ ചെയർപേഴ്‌സൺ  ഷേർലി ഭാർഗവൻ, തണ്ണിമുക്കം പഞ്ചായത്ത് പ്രസിഡൻറ് ജി ശശികല, വൈസ് പ്രസിഡൻറ് ഷൈമോൾ കലേഷ്, 11-ആം വാർഡ് കൗൺസിലർ സി അജി, കെഎസ്ആർടിസി ഡിപ്പോ അധികൃതർ എന്നിവർ സംബന്ധിച്ചു.

date