Skip to main content

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്മെന്റ് സ്‌കീം;  അപേക്ഷ ക്ഷണിച്ചു

പഠന-പാഠ്യതര പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരരായവരും എന്നാല്‍ കുടുംബപരമായും സാമ്പത്തികമായും പിന്നോക്കാവസ്ഥ കാരണം മികവ് പ്രകടിപ്പിക്കുവാന്‍ കഴിയാത്തവരുമായ സമര്‍ത്ഥരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിക്കുന്ന പദ്ധതിയായ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്മെന്റ് സ്‌കീമിലേക്ക് 2024-25 വര്‍ഷം മിടുക്കരായ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. 2024-25 അദ്ധ്യയന വര്‍ഷം അഞ്ച്, എട്ട് ക്ലാസ്സുകളില്‍ പഠനം നടത്തുന്നവരും നാല്, ഏഴ്  ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷയില്‍എല്ലാവിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചവരുമായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ നാല്, ഏഴ് ക്ലാസ്സുകളില്‍ സര്‍ക്കാര്‍, എയ്ഡഡ്് സ്‌കൂളുകളില്‍ പഠിച്ചവരും സ്‌കീം കാലയളവില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠനം തുടരുന്നവരുമായിരിക്കണം. കുടുംബ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

അപേക്ഷാഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ജാതിസര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, നാല്, ഏഴ്  ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക്ലിസ്റ്റ് പകര്‍പ്പ് (ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയത്), മുന്‍ഗണനാ ഇനങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ എന്നിവസഹിതം അപേക്ഷകള്‍ ഡിസംബര്‍ 10നകം പരപ്പ ട്രൈബല്‍ ഡവലപ്മെന്റ് ഓഫിസിലോ പനത്തടി, ഭീമനടിട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ എത്തിക്കേണ്ടതാണ്. നിശ്ചിത തീയ്യതിക്ക് ശേഷം ലഭ്യമാകുന്ന അപേക്ഷകള്‍, അപൂര്‍ണ്ണമായവ, മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലാത്തവ എന്നീ അപേക്ഷകള്‍ നിരസിക്കുന്നതാണ്. ഫോണ്‍- 0467 2960111.

date