Skip to main content

ഇന്റഗ്രേറ്റഡ് മൈക്രോ ഫാമിംഗ് പ്രോഗ്രാം; ഏക ദിന വര്‍ക്ക്‌ഷോപ്പ് 30ന്

 ബയോ ഗ്യാസ് ട്രീറ്റ്‌മെന്റ് പ്ലാനറ്റിലൂടെ ഇന്റഗ്രേറ്റഡ് മൈക്രോ ഫാമിംഗ് മേഖലയില്‍ സംരംഭം തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്കായി  വ്യവസായ വാണിജ്യ വകുപ്പിന്റെ  സംരംഭകത്വ വികസന സ്ഥാപനമായ  കേരള  ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് (കെ.ഐ.ഇ.ഡി) ഏക ദിന വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 30ന് കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസ്സിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ബയോഗ്യാസ് നിര്‍മ്മാണം, മാലിന്യ സംസ്‌കരണം, പാചകവാതകം, ജൈവവളം, ജൈവ കൃഷി / അടുക്കളത്തോട്ടം, ആഗോള താപന നിയന്ത്രണം എന്നീ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചുരുങ്ങിയ  സ്ഥലത്ത്,  കുറഞ്ഞ ചിലവില്‍, ഗൃഹങ്ങളിലും, മറ്റ് കെട്ടിടങ്ങളിലും നടപ്പാക്കാവുന്ന ഈ  പദ്ധതിക്ക്  മികച്ച വാണിജ്യ ഭാവിയുണ്ട്. കൂടാതെ, ഉപഭോക്തൃ സബ്‌സിഡി, ബാങ്ക് സംരംഭകത്വ വായ്പ്പ എന്നിവയും ലഭ്യമാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി http://kied.info/training-calender/ ല്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 0484 2532890/0484 2550322/ 9188922800.

date