Skip to main content

ദേശീയ വിര വിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം

പാലക്കാട് ബി ഇ എം ഹയർ സെക്കന്ററി  സ്കൂളിൽ സംഘടിപ്പിച്ച ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോൾ  വിദ്യാർഥികൾക്ക് ആൽബൻ്റസോൾ ഗുളിക നൽകി  നിർവഹിച്ചു. വിരനശീകരണത്തെക്കുറിച്ചും കൈകളുടെ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും  പ്രസിഡൻ്റ് കുട്ടികളോട് സംസാരിച്ചു. ബി.ഇ.എം സ്കൂൾ പ്രധാന അധ്യാപിക  രജിതകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എ.കെ അനിത  വിഷയാവതരണം നടത്തി. ജില്ലയിലെ ഒന്നു മുതല്‍ 19 വയസ്സ് വരെയുള്ള 7,04,53 കുട്ടികൾക്കാണ് ദേശീയ വിരവിമുക്ത ദിനാചരണത്തിൻ്റെ ഭാഗമായി  വിര നശീകണത്തിനായുള്ള ആൽബൻ്റസോൾ ഗുളിക വിതരണം ചെയ്യുന്നത്.  ആലങ്കോട് നഗര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സിസ്റ്റർ ഡോണ ജോസഫ്, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർമാരായ  രജീന രാമകൃഷ്ണൻ, പി. പി രജിത , ടെക്നിക്കൽ അസിസ്റ്റന്റ്മാരായ  പി ബൈജുകുമാർ, ഡി.കെ ശംഭു, ഷാഹുൽ ഹമീദ്, ഡി.പി.എച്ച്.എൻ ബി.കെ മിനി, ആരോഗ്യ കേരളം കൺസൾട്ടൻ്റ് പ്രീത, ആലങ്കോട് നഗര ആരോഗ്യ കേന്ദ്രം ജീവനക്കാർ, ആശാ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

 

date