Skip to main content

ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഒരു മാസം ദൈര്‍ഘ്യമുള്ള ഇന്‍ഫക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കട്രോള്‍ ഓണ്‍ലൈന്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍ അനുബന്ധമേഖലകളിലുള്ള ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഡിസംബര്‍ 31. 
(പി.ആര്‍./എ.എല്‍.പി./2490)

date