Post Category
കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന കൗണ്‍സലിംഗ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവുമാണ് കാലാവധി. 18 വയസ്സിനുമേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ശനി/ ഞായര്‍/പൊതു അവധി ദിവസങ്ങളിലായിരിക്കും കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഡിസംബര്‍ 31.
(പി.ആര്‍./എ.എല്‍.പി./2493)
date
- Log in to post comments