Skip to main content

അറിയിപ്പുകൾ

ബേസിക് പ്രോഗ്രാം ഇൻ ഇൻഫക്ഷൻ പ്രിവൻഷൻ ആ൯്റ് കൺട്രോൾ ഓൺലൈൻ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെൻ്റർ. കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഒരുമാസം ദൈർഘ്യമുള്ള ബേസിക് പ്രോഗ്രാം ഇൻ ഇൻഫക്ഷൻ പ്രിവൻഷൻ കൺട്രോൾ ഓൺലൈൻ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ, നഴ്‌സിംഗ്. പാരാമെഡിക്കൽ അനുബന്ധ മേഖലകളിലുള്ള ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. https://app.srccc.in/register ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദ വിവരങ്ങൾ www.srecc.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31.

ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഗവ: അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്‌ക്‌ ടോപ്പ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. 

ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും. സർട്ടിഫിക്കറ്റ് കോഴ്‌സിന് മൂന്നു മാസവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസുകളും പ്രോജക്ട് വർക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. 18 വയസിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. https://app.sree.in/register ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദ വിവരങ്ങൾ www.srccc.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. ജില്ലയിലെ പഠന കേന്ദ്രങ്ങൾ: ഐ എൽ സി സി കമ്പ്യൂട്ടർ എഡ്യൂക്കേഷ൯, കളമശേരി ഫോൺ: 9847006897, 0484-4872917 2. കോൾപ്പിംഗ് കമ്പ്യൂട്ടർ അക്കാദമി , വേളി, ഫോർട്ട് കൊച്ചി: 9847885712.

ടെൻഡർ ക്ഷണിച്ചു

വൈപ്പിൻ ഐ.സി.ഡി.എസ്. പ്രോജക്ടിലെ 127 അങ്കണവാടികളിലേക്ക് ആവശ്യ സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഒമ്പത് ഉച്ചയ്ക്ക് 2.30 വരെ. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈപ്പിൻ ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നം. 0484 249665.

ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയുടെ കളമശ്ശേരി മേഖല കേന്ദ്രത്തിൽ "ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് യോഗ്യത പ്ലസ് ടു കൊമേഴ്സ്/ബി.കോം, ഡാറ്റ എൻട്രി ആൻ്റ് ഓഫീസ് ഓട്ടോമേഷൻ യോഗ്യത: എസ് എസ് എൽ സി കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് www.lbscentre.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എസ്.സി/ എസ്.ടി/ഒഇസി കുട്ടികൾക്ക് നിയമാനുസൃത ഫീസാനുകുല്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് കളമശേരി 7025310574, 0484 2541520 നമ്പറുകളിൽ ബന്ധപെടുക.

ടെ൯ഡർ ക്ഷണിച്ചു

ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, എറണാകുളം ഓഫീസിലേയ്ക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെ൯ഡർ ക്ഷണിച്ചു. ടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 16 വൈകിട്ട് മൂന്നുവരെ.  വിശദവിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടണം, ഫോൺ  0484-2959177/9744318290.

മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം

ആലുവ ബാങ്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിൽ 2025 ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന പി.എസ്.സി മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലന ക്ലാസുകളുടെ അഡ്‌മിഷൻ നടപടികൾ ഡിസംബർ ഒന്നു മുതൽ ആരംഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ ഡിസംബർ 20 വരെ തിയതികളിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കോപ്പി ആധാർ കാർഡിൻ്റെ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി ആലുവ പരിശീലന കേന്ദ്രത്തിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04842621897,8547732311,8129632217.

റാങ്ക് പട്ടിക റദ്ദായി

ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (1" എ൯സിഎ-എസ് സി സി സി) (കാറ്റഗറി നമ്പർ 065/2018) തസ്തികയിലേക്കുള്ള തെരെഞ്ഞെടുപ്പിനായുള്ള റാങ്ക് പട്ടിക
 2022 ജൂലൈ 19 ന്  റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

date