എറണാകുളം ഗവ മെഡിക്കൽ കോളേജിൽ പീഡിയാട്രിക് സിസ്റ്റോസ്കോപ്പ് വാങ്ങാൻ സഹായം
എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കുട്ടികളിലെ മൂത്രാശയ സംബന്ധമായ വൈകല്യങ്ങൾ കണ്ടെത്തുന്നതിനുള്ള പീഡിയാട്രിക് സിസ്റ്റോസ്കോപ്പ് വാങ്ങുന്നതിന് സിന്തൈറ്റ് ഗ്രൂപ്പിന്റെ സഹായം. 8 ലക്ഷം രൂപയാണ് ധനസഹായമായി നൽകിയത്.
സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, മാനേജിങ് ഡയറക്ടർവിജു ജേക്കബിൽ നിന്നും ഗവ.മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ തുക ഏറ്റുവാങ്ങി.
കുട്ടികളിൽ ജന്മനാ ഉണ്ടാകുന്ന മൂത്രാശയ സംബന്ധമായ വൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനും ചികിൽസിക്കുന്ന തിനുമുള്ള ഉപകരണമാണ് സിസ്റ്റോസ്കോപ്പ്. ഈ ഉപകരണം ലഭ്യമാകുന്നതോടെ ഗവ മെഡിക്കൽ കോളേജ് പീഡിയാട്രിക് സർജറി വിഭാഗം മൂത്രാശയ സംബന്ധമായ രോഗങ്ങളുള്ള കുട്ടികൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാകും. കൂടാതെ ഈ ഉപകരണം ഉപയോഗിച്ചുള്ള ചികിത്സ സൗജന്യ നിരക്കിൽ മെഡിക്കൽ കോളേജിൽ ലഭ്യമാകും. നിർധനരായ നിരവധി കുട്ടികൾക് ഈ സേവനം ഉപകാരപ്രദമാകും.
എറണാകുളം ഗവ മെഡിക്കൽ കോളജിൽ പീഡിയാട്രിക് സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചിരുന്നു. എല്ലാ ചൊവാഴ്ചകളിലും ഒപി സേവനം ലഭ്യമാണ്. ഒ പി യിൽ വരുന്ന വലിയ വിഭാഗം കുട്ടികളും മൂത്രാശയ സംബന്ധമായ ചികിത്സ തേടുന്നവരാണ്.
തുക ഏറ്റുവാങ്ങുന്ന ചടങ്ങിൽ
പീഡിയാട്രിക് സർജൻ ഡോ. അനിറ്റ് ജോസഫും പങ്കെടുത്തു.
- Log in to post comments