Skip to main content
കുടുംബശ്രീ  ഉല്‍പ്പന്ന വിപണനമേളയുടെ ഉദ്ഘാടനം കുളനടയില്‍ ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ നിര്‍വഹിക്കുന്നു

കുടുംബശ്രീ വിപണനമേളയ്ക്ക്  കുളനടയില്‍ തുടക്കം

ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച്  കുടുംബശ്രീ  'ദേശി ധമാക്ക' യ്ക്ക്  കുളനടയില്‍ തുടക്കം.
വെജിറ്റേറിയന്‍ ഭക്ഷ്യമേളയുടെയും ഉല്‍പ്പന്ന വിപണനമേളയുടെയും ഉദ്ഘാടനം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിന് എതിര്‍വശമുളള   പ്രീമിയം കഫെയില്‍ ജില്ലാ കലക്ടര്‍  എസ്.പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു.
വിവിധ കരകൗശല വസ്തുക്കള്‍,ചിപ്‌സ് സെന്ററുകള്‍, നെറ്റിപ്പട്ടം യൂണിറ്റുകള്‍, ശുദ്ധമായ മസാലപൊടികള്‍, ജ്യൂസ് സെന്ററുകള്‍, കഫെ യൂണിറ്റുകള്‍ , അച്ചാര്‍ യൂണിറ്റുകള്‍ എന്നിവയുടെ പങ്കാളിത്തമുണ്ട്. ഡിസംബര്‍ ആറുവരെയാണ് മേള. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍  ജിജി മാത്യു അധ്യക്ഷനായി.  കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍  എസ്. ആദില , ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍  ആര്‍.അജയകുമാര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ആര്‍. അജിത്കുമാര്‍, ഹോര്‍ട്ടികോര്‍പ്പ് റീജണല്‍ മാനേജര്‍ കെഎസ് പ്രദീപ്, വനിത ശിശുവികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി, കുളനട സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അയിനി സന്തോഷ് , മാര്‍ക്കറ്റിംഗ്  ജില്ലാ പ്രോഗ്രാം മാനേജര്‍  അനു ഗോപി എന്നിവര്‍ പങ്കെടുത്തു.

date