സംരംഭകത്വ പരിശീലന പരിപാടി
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (ബി.സി.ഡി.സി) തലശ്ശേരി ഉപജില്ലാ ഓഫീസും നാഷണൽ ബാക്ക് വേർഡ് ക്ലാസസ് ഫിനാൻസ് ആന്റ് ഡെവലപ്മെൻറ് കോർപറേഷനും വേങ്ങാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ സംരംഭകത്വ പരിശീലന പരിപാടി നടത്തി. വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് കെ.ഗീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി ചന്ദ്രൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സി രജനി, എൻ വിജിന, കെ.എസ്.ബി.സി.ഡി.സി ഉപജില്ലാ മാനേജർ അനീറ്റ് ജോസ്, ഫ്രിജിൽ എം, പഞ്ചായത്ത് സെക്രട്ടറി പി. പ്രകാശൻ, മെമ്പർ സെക്രട്ടറി യു.വി ബിന്ദു, സി.ഡി.എസ്് ചെയർപേഴ്സൺ സി.കെ രമ എന്നിവർ സംസാരിച്ചു.
തലശ്ശേരി അസി. ജില്ലാ ഇൻഡസ്ട്രീസ് ഓഫീസർ ടി അഷർ, മൈക്രോ എന്റർപ്രൈസസ് കൺസൾറ്റന്റ് മജിഷ പ്രദീപൻ, കെ.പി നവനീത് മോഹനൻ എന്നിവർ ക്ലാസെടുത്തു.
8,38,826 കുടുംബങ്ങൾക്കായി 6687.40 കോടി രൂപയുടെ വായ്പാ സഹായം കോർപ്പറേഷൻ വിതരണം ചെയ്തിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളുടെയും മതന്യൂനപക്ഷത്തിൻറെയും സാമ്പത്തിക സാമൂഹ്യ വിദ്യാഭ്യാസ പുരോഗതിക്കായി കുറഞ്ഞ പലിശയിൽ സ്വയം തൊഴിൽ വായ്പകളും, മൈക്രോ ക്രെഡിറ്റ്, വിദ്യാഭ്യാസ, ഭവന നിർമ്മാണം, വിവാഹം, വാഹനം തുടങ്ങിയവയ്ക്കുള്ള വായ്പകളും കോർപ്പറേഷൻ വിതരണം ചെയ്യുന്നുണ്ട്.
- Log in to post comments