Skip to main content

ദ്വിദിന ബോധവൽക്കരണ പരിപാടിക്ക് തുടക്കം

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ പട്ടാമ്പിയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ബോധവല്‍ക്കരണ പരിപാടി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് പട്ടാമ്പി പ്രൊജക്ടുമായി സഹകരിച്ചാണ് പരിപാടികള്‍ നടത്തുന്നത്.  മുതുതല പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.സ്മിതി സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ശില്‍പശാല  നയിച്ചു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരായ എം സുരേഷ് കുമാര്‍, ജിമി ജോണ്‍സണ്‍, സഖി വൺ സ്‌റ്റോപ് കേസ് വര്‍ക്കര്‍ അഡ്വ. അജിത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിഞ്ചു ജേക്കബ്ബ്, സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ ബാലചന്ദ്രന്‍, ഗിരിജ തു‍ടങ്ങിയവർ സംസാരിച്ചു. വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനം, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഗീത-നാടക വിഭാഗം, ഐ സി ഡി എസ് എന്നിവര്‍ അവതരിപ്പിച്ച കലാപരിപാടികള്‍, മത്സരങ്ങൾ എന്നിവ നടത്തി. പ്രദര്‍ശനവും ക്ലാസുകളും ഇന്ന് (നവംബർ 28) സമാപിക്കും.

date