Skip to main content

സംരംഭകര്‍ക്കായി പരിശീലനം

എം.എസ്.എം.ഇ. മേഖലയിലെ കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങളെക്കുറിച്ച് അറിവ് നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) മൂന്നു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 3 മുതല്‍ 5 വരെ കളമശ്ശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം നടക്കുക. എക്സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ഡോക്യുമെന്റേഷന്‍ പ്രൊസീജര്‍, റോള്‍ ഓഫ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, മോഡ് ഓഫ് എന്‍ട്രി ഇന്‍ടു ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്, എക്സ്പോര്‍ട്ട് കോണ്‍ട്രാക്ട് തുടങ്ങി നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലന ഫീസ്. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1200 രൂപയാണ് മൂന്ന് ദിവസത്തെ ഫീസ്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് 1800 രൂപ താമസം ഉള്‍പ്പെടെയും 800 രൂപ താമസം കൂടാതെയുമാണ് പരിശീലന ഫീസ്. താല്‍പര്യമുള്ളവര്‍ http://kied.info/training-calender/ എന്ന വെബ്സൈറ്റില്‍ നവംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890/ 0484 2550322/ 9188922785.

date