Post Category
ഹോസ്പിറ്റല്‍ മാനേജ്മെന്റ് ഡിപ്ലോമക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഹോസ്പിറ്റല്‍ മാനേജ്മെന്റ് ഡിപ്ലോമ പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. 12ാം ക്ലാസ്സാണ് യോഗ്യത. ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസ്സുകള്‍, പ്രായോഗിക പരിശീലനം എന്നിവ കോഴ്സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ജില്ലയിലെ പഠനകേന്ദ്രം: സൂര്യ ആയൂര്‍വേദ ഹോസ്പിറ്റല്‍, മാവേലിക്കര, ആലപ്പുഴ-690101. ഫോണ്‍: 9349185536.
(പി.ആര്‍./എ.എല്‍.പി./2501)
date
- Log in to post comments