ബ്രെയില്‍ സാക്ഷരതാ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
ആലപ്പുഴ ജില്ലാ സാക്ഷരതാ മിഷന്റെയും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച കാഴ്ച പരിമിതി നേരിടുന്നവരെ ബ്രെയില്‍ സാക്ഷരരാക്കുന്നതിനുള്ള ജില്ലയിലെ രണ്ടാമത്തെ പഠനകേന്ദ്രം പി പി ചിത്തരഞ്ജന് എംഎല്‍എ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി, തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, ആര്യാട്, ചേര്‍ത്തല മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ കാഴ്ച പരിമിതരായിട്ടുള്ളവരും ബ്രെയില്‍ ലിപി പഠിക്കാന്‍ താല്പര്യമുള്ളവരുമായ 62 പഠിതാക്കളാണ് കഞ്ഞിക്കുഴി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഈ പഠന കേന്ദ്രത്തിലുള്ളത്.
ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനന് അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ജസ്റ്റിന് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജിത ടീച്ചര്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായ്, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രീത അനില്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. പി.വിനോദ്, മിനി ബിജു, പി. എസ്. ശ്രീലത, യു. എസ്.സജീവ്, എസ്. ഷിജി, രജനി ദാസപ്പന്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ലേഖ എസ്, പൊന്നപ്പന്. കെ.എം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.വി സുനില്‍. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
(പി.ആര്./എ.എല്‍.പി./2503)
- Log in to post comments