അറിയിപ്പുകൾ
പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം
സംസ്ഥാന സർക്കാരിന്റെ അസാപ് കേരളയിൽ സ്കിൽ ഹബ് പദ്ധതിയിലുടെ സൗജന്യ തൊഴിൽ പരിശീലനത്തിനായി യോഗ ഇൻസ്ട്രക്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
പരിശീലനത്തിൽ പങ്കെടുക്കാനായി ആധാർ കാർഡ് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, എറണാകുളം കുറുപ്പംപടി ഡയറ്റ് ക്യാമ്പസ്സിന് സമീപം സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് സന്ദർശിച്ചു അഡ്മിഷൻ എടുക്കാവുന്നതാണ്. പ്രായ പരിധി 18-45 വയസ്സ് . സീറ്റ് പരിമിതം.
വിശദവിവരങ്ങൾക്കായി ബന്ധപെടുക : 9605517386,9495999729
നിങ്ങളുടെ അഡ്മിഷൻ ഉറപ്പുവരുത്താൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ : https://csp.asapkerala.gov.in/courses/yoga-instructor
തെളിവെടുപ്പ് യോഗം
ഡിസംബർ 18 ന്
സംസ്ഥാനത്തെ ഫിഷ് പീലിംഗ്, ഫിഷ് കാനിങ്, ഫ്രീസിങ് & എക്സ്പോർട്ടിങ് മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി ആലപ്പുഴ, എറണാകുളം ജില്ലകൾക്കു വേണ്ടിയുള്ള തെളിവെടുപ്പ് യോഗം ഡിസംബർ 18 ന് രാവിലെ 11 ന് ആലപ്പുഴ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും.
യോഗത്തിൽ എറണാകുളം ജില്ലയിലെ ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ട്രേഡ് യൂണിയൻ/ തൊഴിലുടമ പ്രതിനിധികളും തൊഴിലാളികളും പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ പി.ജി.വിനോദ് കുമാർ അറിയിച്ചു*
- Log in to post comments