അറിയിപ്പുകൾ
എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍
ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ( കാറ്റഗറി നമ്പര്‍- 307/2023 ) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 സെപ്തംബര്‍ 25ല്‍ പ്രസിദ്ധപ്പെടുത്തിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും ഡിസംബര്‍ അഞ്ച്, ആറ്, ഒമ്പത് തീയതികളില്‍ രാവിലെ 5.30 ന് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടിൽ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കൃത്യസമയത്തു ഹാജരാകണം.
സീനിയര്‍ റസിഡന്റ് കരാര്‍ നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എംബിബിഎസ്, എം എസ് (ഒ ആന്റ് ജി), ഡിജിഒ, ഡിഎന്‍ബി/ടി സി രജിസ്‌ട്രേഷന്‍. വേതനം 70,000 രൂപ. ആറുമാസത്തേക്കു കരാര്‍ അടിസ്ഥാനത്തിലാണു നിയമനം. താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പു സഹിതം ഡിസംബര്‍ ആറിന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 10.45 ന് നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10 മുതല്‍ 10.30 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന.
ഫോണ്‍:0484 2754000.
മെഗാ ജോബ് ഫെയര്‍ 2024
എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിനോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെഗാ ജോബ് ഫെയര്‍ നവംബര്‍ 30 ന് കോതമംഗലം ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് കാമ്പസില്‍ സംഘടിപ്പിക്കുന്നു. 18-45 പ്രായപരിധിയിലുള്ള എസ്എസ്എല്‍ സി, പ്ലസ് ടു, ഡിഗ്രി, പി ജി, ഐ ടി ഐ, ഡിപ്ലോമ, ബിടെക്, പാരാമെഡിക്കല്‍, ഡിസൈനിംഗ് മുതലായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. സ്വകാര്യ മേഖലയില്‍ നിന്നും ഐ.റ്റി, ടെക്‌നിക്കല്‍, സെയില്‍സ്, ആട്ടോമൊബൈല്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ്, അഡ്വെര്‍ടൈസിംഗ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, ബാങ്കിംഗ്, ഫിനാന്‍സ് റീട്ടെയിലർ തുടങ്ങിയ വിഭാഗങ്ങളിലേക്കായി അമ്പതില്‍പരം പ്രമുഖ ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ മൂവായിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും.
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ www.empekm.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റായും സര്‍ട്ടിഫിക്കറ്റും ജോബ് ഫെസ്റ്റ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച അഡ്മിഷന്‍ സ്ലിപ്പുമായി ഹാജരാകണം. ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് അന്നേ ദിവസം നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. ഹാജരാകാത്തവരുടെ രജിസ്‌ട്രേഷന്‍ പരിഗണിക്കുന്നതല്ല.
ഫോണ്‍:0484-2422452, 9446025780, 8301040684
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്റററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്. ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.
ഫോണ്‍ 9846033001
- Log in to post comments