Post Category
സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
2024 ലെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേയ്ക്കുള്ള സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങളും മെമ്മോയും വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളേജ്, അലോട്ട്മെന്റ് കാറ്റഗറി, ഫീസ് എന്നിവ വിദ്യാർഥിയുടെ മെമ്മോയിലുണ്ട്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ചതിനുശേഷം അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/ കോളേജിൽ ഡിസംബർ 2ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരായി നിർബന്ധമായും പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ: 0471 2525300.
പി.എൻ.എക്സ്. 5373/2024
date
- Log in to post comments